
വടക്കഞ്ചേരി ദേശീയപാത യിൽ ഒൻപതുപേരുടെ മരണ ത്തിനിടയാക്കിയ ബസ് അപ കടം നടന്ന അഞ്ചുമൂർത്തിമം ഗലത്ത് രണ്ട് വർഷത്തെ കാ ത്തിരിപ്പിനൊടുവിൽ ദേശീയ പാതാ അതോറിറ്റി രണ്ട് തെ രുവുവിളക്കുകൾ സ്ഥാപിച്ചു. 2022 ഒക്ടോബർ അഞ്ചിന് രാത്രി അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമുള്ള വളവിൽ കെ.എ സ്.ആർ.ടി.സി ബസിൻ്റെ പി ന്നിൽ ടൂറിസ്റ്റ് ബസിടിച്ച് അപകടം ഉണ്ടായത്.
യാത്രക്കാരനെ ഇറക്കി കെ.എസ്.ആർ.ടി.സി ബസ് മുന്നോട്ടെടുക്കുന്നതിനിടെ യാണ് ടൂറിസ്റ്റ് ബസ് പിന്നിൽ ഇടിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിതവേഗത്തിന് പുറമേ, വെളിച്ചമില്ലാതിരുന്നതും അപകടത്തിന് കാരണമായ തായി മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.തെരുവു വിളക്ക് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകിയിരുന്നെ ങ്കിലും നടപടികൾ നീളുക യായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/EIncIvk4T0iA18XHZbnAs4