

വടക്കഞ്ചേരി വാല്‍ക്കുളമ്ബിനടുത്ത് പാറച്ചാട്ടം കൊട്ടടിയില്‍ നിർമാണപ്രവൃത്തികള്‍ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിക്കായി വൈദ്യുതി കണക്ഷൻ നല്‍കാൻ വൈകുന്നതില്‍ പ്രതിഷേധിച്ച് കൊടുമ്ബാലയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാർ കിഴക്കഞ്ചേരിയിലെ കെഎസ്‌ഇബി ഓഫീസില്‍ ഇന്നലെ മണിക്കൂറുകളേറെ കുത്തിയിരിപ്പു സമരം നടത്തി.പദ്ധതിയുടെ ഓരോ പ്രവൃത്തി കഴിയുമ്ബോഴും പുതിയ നിയമ തടസങ്ങളും സുരക്ഷയും പറഞ്ഞ് വൈദ്യുതി കണക്ഷൻ നല്‍കുന്നത് വൈകിപ്പിക്കുകയും അത് തങ്ങളുടെ കുടിവെള്ളത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന നിലപാടാണ് കെഎസ്‌ഇബി അധികൃതർ സ്വീകരിക്കുന്നതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. രാവിലെ പത്തരയോടെയാണ് പഞ്ചായത്ത് മെംബർ പോപ്പി ജോണിന്‍റെ നേതൃത്വത്തില്‍ നാട്ടുകാർ കരുമനശേരിയിലുളള കെഎസ്‌ഇബി ഓഫീസിലെത്തിയത്. ഈ സമയം അസിസ്റ്റന്‍റ് എൻജിനീയർ ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരും ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഇത് നാട്ടുകാരെ ചൊടിപ്പിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്ന നിലപാടില്‍ നാട്ടുകാർ ഉറച്ചു നിന്നു. ഇതിനിടെ ഓഫീസിലെ ജീവനക്കാർ തമ്മില്‍ വാഗ്വാദങ്ങളുമുണ്ടായി. തുടർന്ന് സ്ത്രീകള്‍ ഓഫീസിനുള്ളിലും പുറത്തുമായി കുത്തിയിരിപ്പ് സമരം ആരംഭിച്ചു.വിവരമറിഞ്ഞ് ഉച്ചയോടെ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ആശ, എഇ ബിജോയ്, കരാറുകാർ തുടങ്ങിയവർ സ്ഥലത്തെത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ മറ്റു ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും കൊടുമ്ബാല ആദിവാസി കോളനിയിലെ മൂപ്പൻ വാസു, ഉണ്ണികൃഷ്ണൻ, ഓമനക്കുട്ടൻ മാസ്റ്റർ തുടങ്ങിയവർ സ്ഥലത്തെത്തി.
എസ്‌ഐ ബാബുവിന്‍റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. കെഎസ്‌ഇബി നിർദേശിക്കുന്ന പ്രകാരമുള്ള പ്രവൃത്തി പൂർത്തീകരിച്ചാല്‍ ഉടൻ കണക്ഷൻ നല്‍കുമെന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ സമരക്കാരെ അറിയിച്ചു. പിന്നെയും സാങ്കേതിക പ്രശ്നങ്ങള്‍ തലപൊക്കിയെങ്കിലും ഇന്ന് രാവിലെ വൈദ്യുതി കണക്ഷൻ നല്‍കി പമ്ബിംഗ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ ഉറപ്പുനല്‍കിയിട്ടുള്ളത്.
പാറച്ചാട്ടം, കൊട്ടടി, കൊടുമ്ബാല, കണച്ചിപരുത, വാല്‍ കുളമ്ബ്, ചിറ്റ, പനംകുറ്റി, ഉറത്തൂർ, ലവണപാടം പ്രദേശങ്ങളിലായി 300 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് വൈകിപ്പിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
