നെല്ലിയാമ്പതിയിൽ സ്ത്രീകൾക്കായി അർബുദ്ധ പരിശോധനാ ക്യാമ്പ് നടത്തി

Share this News


നെല്ലിയാമ്പതി ; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ “ആരോഗ്യം ആനന്ദം, അകറ്റാം അർബുദ്ധം” പരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രവും, പാലക്കാട്‌ ഒബ്സ്ട്രറ്റിക്സ് ഗൈനേക്കോളജിക്കൽ സൊസൈറ്റിയും, ഗ്രാമ പഞ്ചായതും സംയുകതമായി സ്ത്രീകൾക്കായി സൗജന്യ അർബുദ്ധ പരിശോധനാക്യാമ്പ് ഇന്നെലെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തി.

അർബുദ്ധ പരിശോധന ക്യാമ്പ്‌ നെല്ലിയാമ്പതി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.ചിത്തിരൻപിള്ള ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി. പി അധ്യക്ഷത വഹിച്ചു.  പാലക്കാട്‌ ഒബ്സ്ട്രറ്റിക്സ് ഗൈനേക്കോളജിക്കൽ സൊസൈറ്റിയുടെ പ്രതിനിധി ഡോ ബിന്ദു, വടക്കഞ്ചേരി ബ്ലോക്ക്‌ പബ്ലിക് ഹെൽത്ത്‌ നഴ്സിംഗ് സൂപ്പർവൈസർ സുധാ,  എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പിന് ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ശരൺറാം എസ് സ്വാഗതവും, അഫ്സൽ.ബി നന്ദിയും അറിയിച്ചു. ഡോ ശ്രീജ, ഡോ ജാബിൻ, ഡോ മോനിഷ,ഡോ ബിന്ദു, മെഡിക്കൽ ഓഫീസർ ഡോ ലക്ഷ്മി ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സമാരായ ശുദിന സുരേന്ദ്രൻ, സംഗീത, പബ്ലിക് ഹെൽത്ത്‌ നേഴ്സ് സഹീത എന്നിവർ ചേർന്ന് 32 സ്ത്രീകളെ പരിശോധിക്കുകയും, വിദഗ്ദ പരിശോധന വേണ്ടവരെ പാലക്കാട്‌ ജില്ലാശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!