വടക്കഞ്ചേരിയിൽ അടച്ചുപൂട്ടിയ റെയിൽവേ ടിക്കറ്റ് റിസർവേഷൻ കേന്ദ്രം തുറന്നു പ്രവർത്തിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  മന്ത്രി ജോർജ്ജ് കുര്യന് നിവേദനം നൽകി

Share this News




വടക്കഞ്ചേരി ഇന്ദിര പ്രിയദർശിനി ബസ്സ് സ്റ്റാൻറിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ ടിക്കറ്റ് റിസർവേഷൻ കേന്ദ്രം 2025 ഫെബ്രുവരി മാസം മുതൽ  പ്രവർത്തിക്കുന്നില്ല.
ഓൺലൈൻ പ്രചാരമായതിനാലാണ് അത്തരമൊരു നടപടിയുണ്ടായതെന്നാണ് മനസ്സിലാക്കുന്നത്  . വടക്കഞ്ചേരിയും പരിസരത്തെ 5 പഞ്ചായത്തുകളും ഏറെക്കുറെ പിന്നോക്ക സ്വഭാവത്തിലുള്ള പ്രദേശങ്ങളാകയാൽ ഡിജിറ്റൽ പരിജ്ഞാനം അറുപത് ശതമാനം പേർക്കും അപ്രാപ്യമാണ്. ആയതിനാൽ കുറച്ചു കാലയളവിലേക്ക് കൂടി പ്രസ്തുത കേന്ദ്രം തുറന്ന് പ്രവർത്തിക്കുവാൻ  നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ.എം.ജലീൽ
ജന.സെക്രട്ടറി സിജു എം.ഡി. എന്നിവർ ചേർന്ന് മന്ത്രിക്ക് പരാതി നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!