വോയ്സ് ഓഫ് വടക്കഞ്ചേരി സംഘടിപ്പിച്ച നാടൻപാട്ട് മത്സരം “മണിക്കിലുക്കം 2025” സമാപനം ഇന്ന്

Share this News



“വോയ്സ് ഓഫ് വടക്കഞ്ചേരി “സംഘടിപ്പിച്ച നാടൻപാട്ട് മത്സരം “മണിക്കിലുക്കം 2025″ ഇന്ന് സമാപിക്കുകയാണ്. ”മണികിലുക്കം – 2025” ന്റെ വേദിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന നാടൻപാട്ട് മത്സരങ്ങളുടെ ഫൈനലിസ്റ്റുകളായി ജഡ്ജസ് തിരഞ്ഞെടുത്ത ”മതറു അമ്മ” കലാസാംസ്കാരിക സമിതി ബേഡഡുക്ക-കാസർഗോഡ്, ”കതിരോല” ഫോക് ബാൻഡ് അടാട്ട്-തൃശൂർ, ”ശക്തി” കുമ്പളം-എറണാകുളം എന്നീ മൂന്ന് ടീമുകൾ വൈകിട്ട് 5:30ന് വടക്കഞ്ചേരി ഇന്ദിരാ പ്രിയദർശിനി ബസ് സ്റ്റാന്റിലെ നാട്ടരങ്ങ് വേദിയിൽ മാറ്റുരയ്ക്കുന്നു.
ഇന്നത്തെ പരിപാടിയിൽ മുൻമന്ത്രി കെ. ഇ. ഇസ്മയിൽ, പങ്കെടുക്കും.
സിനിമാ നടൻ വിപിൻ ജോർജ് സമ്മാനദാനം നിർവ്വഹിക്കും. സിനിമാ നടൻ ജെയ്സ് ജോസ് മുഖ്യാതിഥിയാവും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!