പന്നിക്കോട് കുതിരപ്പാറ സമീപത്തെ മാലിന്യ കൂമ്പാരങ്ങൾ  ശുചീകരിച്ചു

Share this News



എരിമയൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡിലെ പന്നിക്കോട്-കുതിരപ്പാറ സമീപത്ത് മാലിന്യ കൂമ്പാരങ്ങൾ മാറ്റുവാനായി വാർത്ത നൽകിയതിൻ്റെ അടിസ്ഥാനത്തിൽ എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രേമകുമാർ, 7-ാം വാർഡ് മെമ്പർ ഷഫീക്‌ എന്നിവരുടെ നേതൃത്വത്തിൽ ഹരിതകർമസേന അംഗങ്ങളും തൊഴിലുറപ്പ് അംഗങ്ങളും ചേർന്ന് മാലിന്യങ്ങൾ പെറുക്കിമാറ്റി വൃത്തിയാക്കി. 7-ാം വാർഡ് മെമ്പർ ഷഫീക് അവിടെ ക്യാമറ സ്ഥാപിക്കാമെന്നു അബ്ബാസ് വെമ്പല്ലൂരോട് ഉറപ്പുനൽകിയിട്ടുണ്ട് .ഈ വിഷയം ചൂണ്ടിക്കാണിച്ച് കൊണ്ട് മുമ്പും അബ്ബാസ് വെമ്പലൂരാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിനായി റിപ്പോർട്ട് നൽകിയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!