വാണിയമ്പാറ ബെത്‌ലഹേം ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ ഗ്രാജുവേഷൻ ഡേ ആഘോഷിച്ചു

Share this News



വാണിയമ്പാറ ബെത് ലേഹം ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ ഗ്രാജ്വോഷൻ ഡേ സെലിബ്രേഷൻ അതിവിപുലമായി ആഘോഷിച്ചു . വാണിയമ്പാറ ജംഗ്ഷനിൽ നിന്ന് ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടു കൂടി സ്‌കൂൾ അങ്കണത്തിലേക്ക് കുരുന്നുകളെ വരവേൽപ്പ് നൽകി. ഹെഡ്മിനിസ്ട്രസ് ബിനി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ BENS ൻ്റെ  അഡ്മിനിസ്ട്രേറ്റർ പ്രൊഫസർ സജി.എം ജോർജ് അധ്യക്ഷത വഹിച്ചു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് സുമതി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് UKG വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം UFNൻ്റെ അഡ്വൈസർ  ആയ പ്രൊഫസർ കെ.യു. ജോയ് നിർവഹിച്ചു.അതിനുശേഷം UKG യിലെ വിദ്യാർത്ഥികളുടെ ഗ്രാജ്വോഷൻ സെലിബ്രേഷനും സെൽഫ് ഇൻട്രൊഡക്ഷനും ഉണ്ടായിരുന്നു. ഈ വർഷത്തെ ബെസ്റ്റ് സ്റ്റുഡൻ്റ് അവാർഡിന് അർഹരായ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം UFN ൻ്റെ ജനറൽ മാനേജർ ബിജു ഉതുപ്പ് നിർവ്വഹിച്ചു.  വർണശലഭം കളറിംഗ്  കോമ്പറ്റീഷൻ്റെ സമ്മാന വിതരണം BCEMS നെന്മാറ അഡ്മിനിസ്ട്രേറ്റർ ആയ  ബാബു പോൾ കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്തു.PTA പ്രസിഡൻ്റ് രാഹുൽ എൻ.സി  ആശംസ പ്രസംഗം നടത്തി. UKG യിലെ വിദ്യാർത്ഥികൾക്കുള്ള  സ്നേഹസമ്മാനമായി സിനി ടീച്ചറുടെ ഒരു കവിതയും ഉണ്ടായിരുന്നു. തുടർന്ന് LKG – Pre-kg കുഞ്ഞുങ്ങളുടെ വഞ്ചിപ്പാട്ട് ഡാൻസും  വർണ്ണവിസ്‌മയം തീർത്തു. അതിനു ശേഷം തസ്നി ടീച്ചർ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!