Share this News

പുന്നപ്പാടം കാക്കോട് പുത്തൻ പള്ളിയിൽ ജാരിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. റിട്ട.DySP VS.മുഹമ്മദ് കാസിം ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ PK .ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ശരണ്യ പ്രദീപ്, സജിത ശിവദാസ് , ഡിനോയ് കോമ്പാറ, സുജ അനിൽകുമാർ, ജ.അബ്ദുൽ റഹ്മാൻ സഅദി , PM. കലാധരൻ. P അലി മാസ്റ്റർ, EK.അബ്ദുൽ ഖാദർ, TM .റിയാസ്, T അഷറഫ് പാലാണി, PH.ഹക്കീം മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.
പ്രസിഡണ്ട് PC ദാവൂദ് സ്വാഗതവും സെക്രട്ടറി PM.ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ P.അസ്ന അക്ബർ
അവതരിപ്പിച്ചു. തുടർന്ന് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ റിയാസ് ലഹരി ബോധവൽക്കരണ പ്രഭാഷണം നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News