Share this News

വടക്കഞ്ചേരി ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി ഉപയോഗം സാമൂഹിക വിപത്തിൻ്റെ ഉദ്‌ഘാടനം മംഗലംഡാം സർക്കിൾ ഇൻസ്പെക്ടർ എസ് അനിഷ് നിർവഹിച്ചു. വിഷയാവതരണം ആലത്തൂർ സിവിൽ എക്സൈസ് ഓഫീസർ ടി.ബി ഉഷ നിർവഹിച്ചു .ഇഫ്ത്താർ വിരുന്നിൻ്റെ ഉദ്ഘാടനം ആലത്തൂർ ടി.എൽ സി പ്രസിഡന്റ് പി മോഹനൻ മാസ്റ്റർ നിർവഹിച്ചു . സി.ടി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാലാ സെക്രട്ടറി സി.എ കൃഷ്ണൻ സ്വാഗതം പറഞ്ഞു. കിഴക്കഞ്ചേരി പഞ്ചായത്ത് മെമ്പർ സുജ അനിൽകുമാർ , മംഗലംഡാം എ എസ് ഐ പി കൃഷ്ണൻകുട്ടി, എ നാരായണൻ, വി. കെ. സുധീർ, സി.കെ അജീഷ്, വി. എസ്, അഹമ്മദ് കബീർ, പി.ടി മോഹനൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News