
ബഹുജന പ്രതിഞ്ജ സംഘടിപ്പിച്ചു
ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന പ്രമേയത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ
സംഘടിപ്പിക്കുന്ന
ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാൾ നിസ്കാര ശേഷം പുന്നപ്പാടം കാക്കോട് പുത്തൻപള്ളി ജുമാമസ്ജിദിൽ എസ് എം എഫ് ഉം എസ് കെ എസ് എസ് എഫ് ഉം സംയുക്തമായി ലഹരിക്കെതിരെ
ബഹുജന പ്രതിജ്ഞ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ സഹതി ഇന്ന് സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ഉൽബോധന പ്രസംഗം നടത്തി .ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ബഹുജന പ്രതിജ്ഞക്ക് മഹലിലെ സീനിയർ നേതാക്കൾ, മഹല്ല് പ്രസിഡൻറ് അബ്ബാസ് സെക്രട്ടറി റിയാസ് റാഡോ ,മറ്റ് കമ്മിറ്റി ഭാരവാഹികൾ, ഉസ്താദ് മാർ സമസ്ത കീഴ്ഘടകങ്ങളുടെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു .ഖത്തീബ് അബ്ദുറഹ്മാൻ സഹതി പ്രതിജ്ഞ ചെല്ലി കൊടുത്തു. ആഘോഷ ദിനത്തിൽ മഹല്ലിലെ മുഴുവൻ ജനങ്ങളും ഒരുമിച്ച് കൂടി ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള
പോരാട്ടത്തിൽ പങ്കാളികളാവുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
