വേനൽ മഴ; തേങ്കുറിശ്ശി ഹൈസ്കൂളിന് സമീപം റോഡിൽ വെള്ളക്കെട്ട് രൂക്ഷം

Share this News

റിപ്പോർട്ട്: അബ്ബാസ് വേമ്പല്ലൂർ


പാലക്കാട് കണ്ണാടി പന്നിക്കോട് റോഡിൽ തേങ്കുറിശ്ശി ഹൈസ്‌കൂളിന് സമീപമാണ് വേനൽ മഴ കനത്തോടുകൂടി  റോഡിൽ വെള്ളക്കെട്ട് നിൽക്കുന്നത്. ഇന്നലെ വൈകിട്ട് ഉണ്ടായ വേനൽ മഴയിൽ തൊട്ടപ്പുറത്ത് വലിയാട്ടുകുന്നിൽ നിന്നും വെള്ളം ഒലിച്ചിറങ്ങയതോടെയാണ് റോഡ് നിറയാൻ കാരണമായത്. രാത്രി ഏറെയായിട്ടും ചാറ്റൽ മഴയുള്ളതിനാൽ വെള്ളം ഒഴിഞ്ഞു പോയില്ല. നെന്മാറ വേലയ്ക്കും,വിളയന്നൂർ കുമ്മാട്ടിക്കും ഇതിലൂടെ ധാരാളം വാഹനങ്ങൾ പോയിരുന്നു.റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ  വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ട് നേരിടുന്നു.  നിരവധി വാഹനങ്ങൾ പോകുന്ന മെയിൻ റോഡാണിത്.എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!