പരുവാശ്ശേരി കുമ്മാട്ടി ഏപ്രിൽ 7 ന്

Share this News



പരുവാശ്ശേരി കുമ്മാട്ടി  ഏപ്രിൽ 7 (തിങ്കളാഴ്ച) നടക്കുന്നു .ഏപ്രിൽ 6 ഞായറാഴ്‌ച രാത്രി 7.00 മുതൽ 10.00 വരെ കൊളക്കോട് വിഭാഗം അവതരിപ്പിക്കുന്ന
കൊച്ചിൻ ഡ്രീംബീററ്സ് ഓർക്കെസ്ട്രയുടെ ഗാനമേളയും
ഏപ്രിൽ 7 തിങ്കളാഴ്ച
കാലത്ത് 10.30 ന്
കാഞ്ഞിലശ്ശേരി വിനോദ് മാരാർ,കാഞ്ഞിലശ്ശേരി വിഷ്‌ണു പ്രസാദ്  എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പകയും ഉണ്ടായിരിക്കും.ഉച്ചയ്ക്ക് 2.30 ന് പല്ലാവൂർ ശ്രീധരൻ മാരാരും സംഘവും അവതരിപ്പിക്കുന്ന അതിഗംഭീരമായ പഞ്ചവാദ്യം
വൈകുന്നേരം 4.00 മണിക്ക്
വനിത ശിങ്കാരിമേളം നെല്ലിയാമ്പാടം വിഭാഗം
അവതരണം കോഴിക്കോട് സ്വാരാലയ.വൈകുന്നേരം 5.00 ന് കൊളക്കോട് വിഭാഗത്തിന്റെ നന്മ – ചാലക്കുടി അവതരിപ്പിക്കുന്ന ബാന്റ് മേളം
വൈകിട്ട് 5.30 ന് 50-ൽ പരം കലാകാരന്മാരെ അണിനിരത്തി അത്താലൂർ ശിവനും എടത്തറ പ്രകാശനും അവതരിപ്പിക്കുന്ന പാണ്ടിമേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
രാത്രി 8.00 മണിയ്ക്ക് നെല്ലിയാമ്പാടം വിഭാഗത്തിൻ്റെയും രാത്രി 8.30 മണിയ്ക്ക് കൊളക്കോട് വിഭാഗത്തിൻ്റെയും
08-04-2025 കാലത്ത് 5.00 മണിക്ക്
കൊളക്കോട് വിഭാഗത്തിൻ്റേയും അതിഗംഭീരമായ “വെടിക്കെട്ട് നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!