വടക്കഞ്ചേരി പന്തലാംപാടം പെട്രോൾ പമ്പിലെ മോഷണം; പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു

Share this News



വടക്കഞ്ചേരി പെട്രോള്‍ പമ്പിലെ മോഷണത്തില്‍   പ്രതികളായ പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുവന്നു.മാർച്ച് 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേശീയപാതയില്‍ പന്തലാംപാടത്തിനു സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും ബൈക്കിലെത്തിയ ഇവര്‍ പണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.പ്രതികള്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച എറണാകുളത്തു നിന്നും മോഷ്ടിച്ച ബൈക്കും പോലീസ് കണ്ടെത്തിയിരുന്നു. ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്.

കവർച്ചയുടെ ദൃശ്യങ്ങൾ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

https://youtu.be/623QQX9Hm9I?si=uTsFt-1cXIlHCfm-

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!