കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് ഇവൻറ്സ് സംഘടിപ്പിക്കുന്ന വടക്കഞ്ചേരി ഫെസ്റ്റിവലിൻ്റെ കാൽനാട്ടൽ കർമ്മം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസി സുരേഷ് നിർവ്വഹിച്ചു.

Share this News

വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് ഇവൻറ്സ് സംഘടിപ്പിക്കുന്ന വടക്കഞ്ചേരി ഫെസ്റ്റിവലിൻ്റെ കാൽനാട്ടൽ കർമ്മം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസി സുരേഷ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ എം ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജന.സെക്രട്ടറി സിജു എംഡി സ്വാഗതം പറഞ്ഞു. മുൻ മന്ത്രിമാരായ കെ.ഇ.ഇസ്മയിൽ, വി.സി.കബീർ മാസ്റ്റർ ,ദേവദാസ് ,ഇല്യാസ്, സെയ്താലി, സുരേഷ്, ബാബു പീറ്റർ എന്നിവർ ആശംസകളർപ്പിച്ചു. യൂനിറ്റ് ട്രഷറർ സി.എസ്.സിദ്ദിക്ക് ചടങ്ങിന് നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EIncIvk4T0iA18XHZbnAs4


Share this News
error: Content is protected !!