ദൃശ്യങ്ങൾ പകർത്താൻ എങ്ങനെ ക്യാമറ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് ഏകദിന സൗജന്യ ഫിലിം മേക്കിംഗ് വർക് ഷോപ്പ് നെന്മാറ നേതാജി മേമ്മോറിയൽ ആർട്സ് & സയൻസ് കോളേജിൽ നടന്നു.

Share this News

ദൃശ്യങ്ങൾ പകർത്താൻ എങ്ങനെ ക്യാമറ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് ഏകദിന സൗജന്യ ഫിലിം മേക്കിംഗ് വർക് ഷോപ്പ് നെന്മാറ നേതാജി മേമ്മോറിയൽ ആർട്സ് & സയൻസ് കോളേജിൽ നടന്നു.



കൊല്ലങ്കോട് ഗ്ലോബൽ അഗ്രോ ഫിലിം സിറ്റിയും നേതാജി കോളേജ് ഫിലിം ക്ലബും ചേർന്ന് നടത്തിയ പരിശീലന പരിപാടി പാലക്കാട് പ്രസ്ക്ലബ് പ്രസിഡൻ്റ് നോബിൾ ജോസ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ അഗ്രോ ഫിലിം സിറ്റി പ്രസിഡൻ്റ് ഡോ എൻ ശുദ്ധോദനൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ  പി ചന്ദ്രകുമാർ മുഖ്യ പ്രഭാഷണം നടത്തി. മുംബൈ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റൂട്ട് ബിരുദധാരിയും ക്യാമറമാനുമായ ധനേഷ് രവീന്ദ്രൻ ക്ലാസെടുത്തു.
കോളേജ് പ്രിൻസിപ്പാൾ വി ഫൽഗുനൻ, വി ആർ വിജീഷ്, കെ റജീന, എം ആർ ശബാന എന്നിവർ സംസാരിച്ചു.
കോളേജ് ഫിലിംക്ലബ് കോഡിനേറ്റർ എസ് രജനി സ്വാഗതവും ഗ്ലോബൽ അഗ്രൊ ഫിലിം സിറ്റി ട്രഷറർ വിനിത വെങ്കിടേഷ് നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!