
മണ്ണാർക്കാട്;പ്രദേശിക പത്രപ്രവർത്തകരെ ജീവനക്കാരായി അംഗീകരിക്കുകയും ദേശീയ വേജ് ബോർഡ് നിശ്ചയിച്ച പ്രകാരമുള്ള അനുകുല്യവും നൽകണമെന്ന് കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ വേർപാടിലും മാർപാപ്പയുടെ വിയോഗത്തിലും യോഗം അനുശോചിച്ചു.. കെ.യു.ജെ സംസ്ഥാന കോ.ഒർഡിനേറ്റർ ബെന്നി വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ പ്രസിഡന്റ് വി. പ്രശോഭ് മണ്ണാർക്കാട് അദ്ധ്യക്ഷനായി. ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ കൗൺസിൽ അംഗം അജിത്ത് ഷോളയൂർ , കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ സെക്രട്ടറി കണക്കമ്പാറ ബാബു , വൈസ് പ്രസിഡന്റ് എം.കെ ഹരിദാസ് , ജില്ലാ ട്രഷറർ മുഹമ്മദ് സലാം മണ്ണാർക്കാട് , കമ്മിറ്റി അംഗങ്ങളായ അബ്ദുൾ റഹിമാൻ മണ്ണാർക്കാട് , അമീൻ മണ്ണാർക്കാട് , ജയചന്ദ്രൻ , അജിത്ത് മംഗലംഡാം , സൈയ്തലവി മണ്ണാർക്കാട് , എം. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF
