താക്കീതു നൽകിയിട്ടും മുഖാവരണം ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ കയറ്റരുതെന്ന് വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി .എ.) വിമാനക്കമ്പനികളോട് നിർദേശിച്ചു. ഇത്തരം യാത്രക്കാരിൽനിന്ന് പിഴ ഈടാക്കാൻ വിമാനത്താവളങ്ങൾ പോലിസിന്റെയും സുരക്ഷാജീവനക്കാരുടേയും സഹായം തേടണമെന്നും ബുധനാഴ്ച പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നു.
മുഖാവരണം ധരിക്കാത്ത യാത്രക്കാർക്കെതിരേ കർശനനടപടിക്ക് വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഡി.ജി.സി.എ. കൃത്യമായ നിർദേശങ്ങൾ നൽകണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതിന്നു പിന്നാലെയാണ് നടപടി. യാത്രാമധ്യേ വിമാനജീവനക്കാർ നൽകുന്ന സുരക്ഷാനിർദേശങ്ങൾ വകവെക്കാതെ കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി തരംതാഴ്ത്താനും കമ്പനികൾക്ക് അധികാരം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Db1e847uxmJ48wOBc1LOMM