പച്ചത്തേങ്ങ സംഭരണം: കബളിപ്പിക്കലെന്നു കർഷകർ.

Share this News

റിപ്പോർട്ട് : ബെന്നി വർഗ്ഗീസ്

നെന്മാറ : പ്രഖ്യാപനം വന്ന് മാസങ്ങൾക്ക് ശേഷം നാളികേര സംഭരണത്തിന് സംവിധാനം ഉണ്ടാക്കിയെങ്കിലും പദ്ധതിയുടെ ഭാഗമായി കർഷകരിൽ നിന്ന് പച്ചത്തേങ്ങ നേരിട്ട് സംഭരിക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും പ്രമുഖ നാളികേര ഉല്പാദന മേഖലകളായ നെന്മാറ, അയിലൂർ,എലവഞ്ചേരി, മംഗലംഡാം, മേഖലകളിലുള്ളവരുടെ തേങ്ങാ സംഭരിക്കുന്നതിന് സംവിധാനമാ യില്ല. നേരത്തെ നെന്മാറ, അയിലൂർ, വണ്ടാഴി കൃഷിഭവനുകൾ കേന്ദ്രീകരിച്ച് സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. പുതുതായി പ്രഖ്യാപിച്ച സംഭരണ കേന്ദ്രം സംസ്ഥാന അതിർത്തിയോട് ചേർന്ന മൂച്ചംകുണ്ടിലും കിഴക്കഞ്ചേരിയിലുംമാണ് 25 – 30 കിലോമീറ്റർ അകലെയുള്ള ഈ സംഭരണ കേന്ദ്രങ്ങളിലേക്ക് നെന്മാറ, അയിലൂർ ഭാഗങ്ങളിൽനിന്ന് കർഷകർ സ്വന്തം ചിലവിൽ പച്ചത്തേങ്ങ തൊണ്ടു കളഞ്ഞ് കടത്ത് കൂലി നൽകി രേഖകൾ ഹാജരാക്കി സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നത്. കടത്തുകൂലി ഉൾപ്പെടെ കർഷകർക്ക് ഭാരിച്ച സാമ്പത്തിക ചെലവ് ഉണ്ടാക്കും എന്നത് മാത്രമല്ല പൊതുവിപണിയിൽ 18-20 രൂപയ്ക്ക് നൽകുന്നതിൽനിന്ന് വലിയ വില വ്യത്യാസവും ലഭിക്കില്ലെന്നും കർഷകർ പരാതി പറഞ്ഞു.


തൊണ്ട് കളഞ്ഞ ഉരുളൻ പച്ചത്തേങ്ങ കിലോക്ക് 32 രൂപയാണ് സംഭരണ വില. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം. കേരഫെഡിൽ അംഗങ്ങളായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ, കേന്ദ്ര നാളികേര വികസന ബോർഡിന് കീഴിലുള്ള നാളികേര ഉത്പാദക സൊസൈറ്റി ഫെഡറേഷനുകൾ, ഡ്രയർ സൗകര്യമുള്ള മറ്റ് സൊസൈറ്റികൾ തുടങ്ങിയവരിൽ നിന്നും പച്ചത്തേങ്ങ സംഭരിക്കുന്നത് . പദ്ധതി പ്രകാരം കർഷകർക്ക് അവരുടെ പഞ്ചായത്ത് പരിധിയിലെ കൃഷിഭവനിൽ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, നികുതി അടച്ച രസിത് എന്നീ രേഖകൾ സഹിതം അപേക്ഷ നൽകാം. കർഷകരുടെ തെങ്ങിന്റെ എണ്ണം കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തും. ഫീൽഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ കർഷകന് കൃഷി ഓഫീസർ സർട്ടിഫിക്കറ്റ് നൽകും. ഒരു തെങ്ങിൽ നിന്ന് ഒരു വർഷം പരമാവധി 50 തേങ്ങയാണ് പച്ച തേങ്ങ സംഭരണ പദ്ധതിയിലുൾപ്പെടുത്തി സംഭരിക്കുന്നത്. ഒരു തെങ്ങിൽ നിന്നുള്ള തേങ്ങ ആറ് തവണയായാണ് കർഷകൻ നൽകേണ്ടത്. കർഷകർ ഒരേ സംഭരണ കേന്ദ്രത്തിൽ തന്നെ തേങ്ങകൾ നൽകണം. കൂടുതൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ തെങ്ങ് കൃഷി കൂടുതലുള്ള കൃഷിഭവനുകൾ കേന്ദ്രീകരിച്ച് ആരംഭിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

പ്രാദേശിക വാർത്തകൾ Whatsappൽ ലഭിക്കുന്നതിനായി താഴെ 👇കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/Db1e847uxmJ48wOBc1LOMM


Share this News
error: Content is protected !!