നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എൻ എച് എം സ്റ്റാഫ്‌ നേഴ്സ് രുദ്ര വി ക്ക് യാത്രയയപ്പ് നൽകി

Share this News


 
നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എൻ എച് എം സ്റ്റാഫ്‌ നേഴ്സ് രുദ്ര വി ക്ക് യാത്രയയപ്പ് നൽകി. നീണ്ട 5 വർഷത്തെ നെല്ലിയാമ്പതിയിലെ സേവനത്തിനു ശേഷം വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്നാണ് നെല്ലിയാമ്പതി പി എച് സി കുടുംബാംഗങ്ങൾ സ്റ്റാഫ്‌ നേഴ്സിന്  യാത്രയയപ്പ്  നൽകിയത്. യാത്രയയപ്പ് സമ്മേളനത്തിൽ പി എച് സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആരോഗ്യം ജോയ്സൺ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ജിനേഷ് മോൻ ചാണ്ടി ഉൽഘടനം നിർവഹിച്ചു. പി എച് സി കുടുംബാംഗങ്ങൾ ആശംസകൾ അറിയിച്ചു.  തുടർന്ന് പി എച് സി കുടുംബാംഗങ്ങൾ രുദ്രക്ക് സ്നേഹോപഹാരവും, മോമെന്റവും നൽകി.  പ്രസ്തുത യാത്രയയപ്പ് സമ്മേളനത്തിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ർ ബി അഫ്സൽ സ്വാഗതവും, ഓഫീസ് അറ്റന്റൻറ് സജിത നന്ദിയും അറിയിച്ചു.

സ്ഥലം മാറി പോവുന്ന സ്റ്റാഫ്‌ നേഴ്സിന് പി എച് സി കുടുംബാംഗങ്ങൾ സ്നേഹോപഹാരം നൽകുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KnJdNEU5a7kDUL6sShYkJS


Share this News
error: Content is protected !!