കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃപ്പന്നൂരിൽ നിന്നും മാരിയപ്പടം വരെയുള്ള പഞ്ചായത്ത് റോഡിൽ തെരുവു വിളക്കുകൾ സ്ഥാപിച്ചു.

Share this News


               കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃപ്പന്നൂരിൽ നിന്നും മാരിയപ്പടം വരെയുള്ള പഞ്ചായത്ത് റോഡിൽ  തെരുവു വിളക്കുകൾ സ്ഥാപിച്ചു. പതിനാലാം വാർഡ് മെമ്പറും, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ രാജി കൃഷ്ണൻകുട്ടിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പ്രസ്തുത ചടങ്ങിൽ നവയുഗ ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരി  വി ചന്ദ്രൻ സ്വാഗതം പറയുകയും, പ്രസിഡണ്ട്  യൂസഫ് നന്ദിയും അറിയിച്ചു. ലൈബ്രറേറിയൻ  അനിത, കുഞ്ഞമണി,രതീഷ്, അബ്ബാസ് തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ  സന്നിഹിതരായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!