Share this News

ജപ്പാൻ ഷോട്ടോകാൻ കരാട്ടെ ഡൊ സെയ്യുകായ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ബ്ലാക്ക് ബെൽറ്റ് പരീഷയിലാണ് റുഥുവിൻ രമേഷ്ന് ഈ അംഗീകാരം ലഭിച്ചത്.കിഴക്കഞ്ചേരി പഞ്ചായത്തിലെ കുണ്ടുകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലോകോത്തര നിലവാരമുള്ള സെയ്യൂകായ് കരാട്ടെ അക്കാദമിയിലാണ് റുഥുവിൻ രമേഷ് കരാട്ടെ അഭ്യസിക്കുന്നത്. ജപ്പാൻ കരാത്തെ ഫെഡറേഷൻ ജൂനിയർ നാഷണൽ ടീം കോച്ചിന്റെ കൈയ്യിൽ നിന്നുമാണ് ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് റുഥുവിൻ രമേഷ് ഏറ്റുവാങ്ങിയത്. 5 വയസ്സു മുതൽ ഷിഹാൻ സുമേഷിന്റെ കീഴിൽ പരിശീലനം നടത്തി വരികയാണ് മംഗലംഡാം പറശ്ശേരി വീട്ടിൽ രമേഷ്ന്റെയും, നീതു രമേഷിന്റെയും മകനായ റുഥുവിൻ രമേഷ് ആലത്തൂർ ബി എസ് എസ് ഗുരുകുലം സ്കൂൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News