മിച്ചാരംകോട് സൗഹൃദ ജനകീയകൂട്ടായ്മയുടേയും ജനകീയ വായനശാലയുടേയും ഒൻപതാം വാർഷികാഘോഷം തരൂർ എംഎൽഎ പി.പി സുമോദ് സുമോദ് ഉദ്ഘാടനം ചെയ്തു

Share this News

വള്ളിയോട് മിച്ചാരംകോട് പ്രവർത്തിച്ചുവരുന്ന സൗഹൃദ ജനകീയകൂട്ടായ്മയുടേയും വായനശാലയുടേയും 9-ആം വാർഷികം ആഘോഷിച്ചു.
തേവർകാട് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങ്
തരൂർ MLA P P സുമോദ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി M M A ബക്കർ ഉദ്ഘാടനം ചെയ്തു.

വായനശാലകളുടെ പ്രവർത്തനങ്ങൾ ചുരുങ്ങി വരുന്ന കാലത്ത് വായനശാലയോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും മറ്റ് സാമൂഹിക പ്രതിബദ്ധയുള്ള നിരവധി പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തിക്കൊണ്ട് സൗഹൃദ ശ്രെദ്ധേയവും മാതൃകയും ആവുകയാണ് എന്ന് MLA പറഞ്ഞു.

ചടങ്ങിൽ വടക്കേഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ലിസ്സി സുരേഷ്, വാർഡ്മെമ്പർ A M സേതു, TLC ജോയിന്റ് സെക്രട്ടറി CC ചന്ദ്രബോസ് എന്നിവർ ആശംസകൾ അറിയിച്ചു.

കഠിനധ്വാനം കൊണ്ട് സ്വന്തം പ്രവർത്തന മേഖലകളിൽ മികവ് പുലർത്തിയ
UBS വില്ലാസ് ഉടമ ബിനേഷ് M, തേവർകാട് കൺവെൻഷൻ സെന്റർ ഉടമ സജോ ജോർജ്, ഫാഷൻ ടെസ്റ്റൈൽസ് ഉടമ അബ്ദുൽ മജീദ്, സ്‌പെക് ടാക്രോ നാഷണൽ താരം കുമാരി പൂജ എന്നിവരെ അനുമോദിച്ചു.
ചടങ്ങിൽ പ്രദേശത്തെ SSLC, +2 ഉന്നത വിജയികളെ അനുമോദിക്കുകയും, വയനാട് ദുരന്ത ഭൂമിയിൽ സേവനമനുഷ്ഠിച്ച സിവിൽ ഡിഫൻസ് പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.

സൗഹൃദയുടെ കിടപ്പു രോഗികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് RSS മിച്ചാരംകോട് ശാഖയും, രഘു കൃഷ്ണകൃപയും സംയുകതമായി ചേർന്ന് വീൽചെയറും, മിച്ചാരംകോട് രവി ആറുമുഖന്റെ അമ്മ വിജയകുമാരി കിടപ്പുരോഗികൾക്കുള്ള ഒരു കട്ടിൽ സമർപ്പിക്കുകയും, അത് സൗഹൃദ ജോയിന്റ് സെക്രട്ടറി അസീസ് ഏറ്റുവാങ്ങുകയും ചെയ്തു.

സൗഹൃദ പ്രസിഡന്റ്‌  പ്രീത രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി പദ്മദാസ് സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ബിജു ജോസഫ് നന്ദിയും പറഞ്ഞു.

തുടർന്ന് വേദിയിൽ Mentalism ഷോയും, Music ഫുഷനും അരങ്ങേറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!