മമ്പാട് സി.എ.യു.പി. സ്കൂളിൽ കിഴക്കഞ്ചേരി പഞ്ചായത്ത്തല പ്രവേശനോത്സവം സംഘടിപ്പിച്ചു

Share this News

കിഴക്കഞ്ചേരി പഞ്ചായത്തുതല പ്രവേശനോത്സവം മമ്പാട് സി.എ.യു.പി.സ്കൂളിൽ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച പരിപാടിയിൽ വർണാഭമായ ബലൂണുകളും തൊപ്പിയുമായി കുരുന്നുകൾ അണിനിരന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ  ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡൻറ് അഷ്റഫ് .യു അധ്യക്ഷനായ ചടങ്ങിൽ
വാർഷിക കലണ്ടർ പ്രകാശനം കിഴക്കഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  രവീന്ദ്രൻ നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  പ്രേമലത, വാർഡ് മെമ്പർ ശിവദാസൻ,സ്റ്റാഫ് സെക്രട്ടറി ജോതിഷ ടീച്ചർ,മാനേജർ എം .സി രാജഗോപാലൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രവേശനോത്സവ ഗാനം നൃത്തശില്പമായി കുട്ടികൾ അവതരണം നടത്തി .അറിവിൻ്റെ ആദ്യാക്ഷരം നുകരാൻ എത്തിയ കുരുന്നുകൾക്ക്
യൂണിഫോം പഠന കിറ്റ് എന്നിവയും നൽകി . ചടങ്ങിൽ നീന ടീച്ചർ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!