കാമറട്രാപ്പുകളിൽ കടുവ പെട്ടില്ല കടപ്പാറ,കടമപ്പുഴ ഭാഗത്തു സ്ഥാപിച്ച കാമറട്രാപ്പുകള്‍ മാറ്റിസ്ഥാപിക്കും

Share this News


വടക്കഞ്ചേരി കടപ്പാറ,കടമപ്പുഴ ഭാഗത്തു സ്ഥാപിച്ച കാമറകളിൽ കടുവ പെട്ടില്ല. ഇതേതുടർന്ന്
ഇവിടുത്തെ തോട്ടങ്ങളില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറട്രാപ്പുകള്‍ മാറ്റി സ്ഥാപിക്കും.

വച്ചിരിക്കുന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ സഞ്ചാരമൊന്നും കാമറകളില്‍ പതിഞ്ഞിട്ടില്ല. ഇതിനാലാണ് കാമറകള്‍ ഇതിനടുത്ത് തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുകയെന്ന് മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഹാഷിം പറഞ്ഞു.

കാമറ സ്ഥാപിച്ചശേഷം കടുവയെ കണ്ടതായി ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ടിടങ്ങളിലായി കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രദേശത്ത് പലതവണ കടുവയെ കണ്ടതിനെ തുടർന്നാണ് മരങ്ങളില്‍ കാമറട്രാപ്പുകള്‍ സ്ഥാപിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!