
✍️സന്തോഷ് കുന്നത്ത്
കാൽനട യാത്രക്കാരെ കെണിയിലാക്കാൻ വടക്കഞ്ചേരി നഗരഹൃദയത്തിൽ പാതാളക്കുഴി.
നാലടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് താഴ്ന്നുപോകുന്ന കുഴി അധികൃതർ ആരും കണ്ട മട്ടില്ല.
ടൗണിൽ തിരക്കേറിയ മന്ദംജംഗ്ഷനിൽ ഇക്കോഷോപ്പിനു മുന്നിലാണ് ഈ കുഴി.
ഇതു വെറും റോഡ് തകർന്നുള്ള കുഴിയല്ല.
ചവിട്ടിയാല്‍ താഴ്ന്നുപോകും. റോഡിനടിയിലെ നാലടി താഴ്ചയുള്ള അഴുക്കുചാലിലേക്കാണ് ഈ അപകട കുഴി താഴുന്നത്.
ഇതിനാല്‍ നടന്നുപോകുന്നവർ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാകും.വ്യത്യസ്ത ദിവസങ്ങളിലായി മൂന്നുപേർ കുഴിയില്‍ പെട്ടെങ്കിലും ഭാഗ്യത്തിന് കാലിന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ടൗണിലൂടെ നടക്കുന്നവർ ഇവിടെ മാത്രമല്ല ശ്രദ്ധിക്കേണ്ടത്.അപകടനഗരത്തിൽ കുഴികൾ പലയിടത്തുമുണ്ട്.
വ്യാപാരികള്‍ വിവരം സമീപത്തെ പഞ്ചായത്ത് ഓഫീസില്‍ പറഞ്ഞപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്‍റെ റോഡാണെന്നും അവരാണ് അറ്റകുറ്റപണി നടത്തേണ്ടത് എന്നുമാണ് പറയുന്നത്.
കച്ചവടക്കാർതന്നെ കുഴിമൂടാം എന്നുകരുതി കുറെ കല്ല് നിറച്ചെങ്കിലും അതെല്ലാം താഴ്ന്നു പോകുന്ന സ്ഥിതിയാണ്. ഇവിടുത്തെ അഴുക്കുചാലിലൂടെ മൂടുന്ന കല്ലും മണ്ണും ഒഴുകി പോകുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വിശദമായ പ്ലാനിങ്ങോടെ കാര്യമായ പണികൊണ്ടു മാത്രമെ ഇത് പരിഹരിക്കാനാകൂ എന്നാണ് വിദഗ്ദർ പറയുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
