അവധിദിനം ആഘോഷമാക്കാൻ നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക്

Share this News




ബക്രീദ് അവധിയില്‍ നെല്ലിയാമ്ബതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക്. കാലവർഷത്തിലെ മഴകുറഞ്ഞതും ബക്രീദ് അവധിയും ഒത്തുവന്നതോടെയാണ് തിരക്കു കൂടിയത്.പോത്തുണ്ടി വനംചെക്ക്പോസ്റ്റ് വഴി ഇരുചക്രവാഹനം ഉള്‍പ്പെടെ 1700 വാഹനങ്ങള്‍ ഉച്ചയ്ക്കു രണ്ടിനു മുമ്ബായി നെല്ലിയാമ്ബതിയിലേക്ക് പ്രവേശിച്ചതായി ചെക്ക്പോസ്റ്റ് അധികൃതർ പറഞ്ഞു.
ഏകദേശം അയ്യായിരത്തോളം വിനോദസഞ്ചാരികള്‍ ഒരുദിവസത്തിനം നെല്ലിയാമ്ബതിയില്‍ എത്തിയതായാണ് അനുമാനിക്കുന്നത്.

ഉച്ചയ്ക്കുശേഷം പോത്തുണ്ടി ഉദ്യാനത്തിലും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വിനോദസഞ്ചാരികളെ കൂടാതെ കെഎസ്‌ആർടിസി യുടെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള വിനോദയാത്രാ ബസുകളും സർവീസ് നടത്തി.

നെല്ലിയാമ്ബതി സീതാർകുണ്ട്, കാരപ്പാറ റൂട്ടുകളില്‍ ഉച്ചയോടെ ഗതാഗതക്കുരുക്കുമുണ്ടായതായി വിനോദസഞ്ചാരികള്‍ പറഞ്ഞു. പോത്തുണ്ടി ഉദ്യാനത്തിന് മുൻവശത്ത് വനം ചെക്ക്പോസ്റ്റ് മുതല്‍ രണ്ടുകിലോമീറ്ററോളം ദൂരം വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കാണാമായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!