ബിജെപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച നേതാക്കൾക്ക് സിപിഐഎം സ്വീകരണം നൽകി

Share this News

ബിജെപിയിൽനിന്നും കോൺഗ്രസിൽനിന്നും രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് തേങ്കുറുശി, മഞ്ഞളൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ബിജെപി ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി എം കനകദാസ്, തേങ്കുറുശി പഞ്ചായത്ത് ജനറൽ സെക്രട്ടറി ബി മണികണ്ഠൻ, പഞ്ചായത്ത് കമ്മിറ്റി അംഗം കെ വിജയകുമാർ, യുവമോർച്ച മുൻ മണ്ഡലം പ്രസിഡൻ്റ് ശശികുമാർ, കോൺഗ്രസിൽനിന്ന് രാജിവച്ച സി  ഗുരുവായൂരപ്പൻ കിഴക്കെത്തറ എന്നിവർക്കാണ് സ്വീകരണം നൽകിയത് കയറംകുളത്ത് ചേർന്ന പൊതുയോഗം സിപിഐ എം ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറി കെ ശിവൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ അനിത നന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ ചന്ദ്രൻ, പി ഷേർളി, തേങ്കുറുശി ലോക്കൽ സെക്രട്ടറി ശാന്തകുമാരൻ, ലോക്കൽ കമ്മിറ്റി അംഗം പി ഗോപാലൻ, എം കനകദാസ്, വി മണികണ്ഠൻ, കെ വിജയകുമാർ, യു ശശികുമാർ, സി ഗുരുവായൂരപ്പൻ കിഴക്കേത്തറ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!