
ആലത്തൂരിൽ മദ്യപിച്ച് അപകടകരമാം വിധം വാഹനമോടിച്ച വിനോദയാത്രാ സംഘത്തിലെ ഡ്രൈവർക്കെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. ആലുവ എടത്തല നോർത്ത് സ്വദേശി ആദിൽ ലിയാക്കത്ത് (28) നെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. ആദിലും നാല് സുഹൃത്തുക്കളും ചേർന്ന് കൊടൈക്കനാലിൽ നിന്നും മടങ്ങി വരവേ വാളയാറിൽ വച്ച് വിദ്യാർത്ഥികളെ ഇടിക്കാൻ പോയതിനെ തുടർന്ന് പോലീസ്
തടുത്തെങ്കിലും നിർത്തിയില്ല. തുടർന്ന് പൊലീസ് വയർലെസ് സന്ദേശം കൈമാറി. കുഴൽമന്ദത്തും പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ആലത്തൂർ സ്വാതി ജംഗ്ഷനിൽ വെച്ച് പൊലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരും മദ്യപിച്ചിരുന്നു. ഇതിൽ മൂന്ന് പെൺകുട്ടികളായിരുന്നു. സ്വാതിജംഗ്ഷനിൽ തടഞ്ഞ് ഡ്രൈവറായ ആദിലിലെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പെൺ സുഹൃത്ത് മദ്യലഹരിയിൽ
പോലീസിനോട് കയർക്കുകയും തട്ടിക്കയറുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
