കണ്ണമ്പ്ര പഞ്ചായത്ത് ഇനി ക്യാമറ നിരീക്ഷണത്തിൽ; മാലിന്യം തള്ളുന്നവർക്ക് പിഴയും നിയമനടപടികളും

Share this News

മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ കർശന നടപടികളുമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലങ്ങളിൽ മാലിന്യം അലക്ഷ്യമായി തള്ളുന്നത് തടയാൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴയും പ്രോസിക്യൂഷൻ, റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കുമെന്ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പഞ്ചായത്തിന്റെ പ്രധാന സ്ഥലങ്ങളിലും മാലിന്യം തള്ളാൻ സാധ്യതയുള്ള മേഖലകളിലുമാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരീക്ഷണ ക്യാമറകൾ വഴി നിയമലംഘനം നടത്തിയ നിരവധി പേരെ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. മാലിന്യം തള്ളുന്ന പ്രവണത പൂർണ്ണമായി ഇല്ലാതാക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. മാലിന്യങ്ങൾ ശരിയായ രീതിയിൽ തരംതിരിച്ച് സംസ്കരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!