

പുതുക്കോട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ പനി, ജലദോഷം തുടങ്ങി രോഗികളുടെ എണ്ണം വർധിച്ചു. കാലാവസ്ഥാ വ്യതിയാനംമൂലം ചൂടും മഴയും മാറിവരുന്നതിനാലാണ് പനിബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്നു ആരോഗ്യപ്രവർത്തകർ പറയുന്നു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി നൂറിലേറെ രോഗികളാണ് ഒ.പിയില്‍ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയില്‍ ഒപി സേവനത്തിനു ഡോക്ടർമാരുടെ എണ്ണം കുറവായതുമൂലം ചികിത്സക്കായി രോഗികളുടെ കാത്തിരിപ്പ് മണിക്കൂറുകള്‍ നീളുന്നതായും പരാതിയുണ്ട്. രണ്ടു ഡോക്ടർമാരുടെ തസ്തികയുള്ള പുതുക്കോട് കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഒരു ഡോക്ടരുടെ സേവനമാണ് ഇപ്പോൾ നിലവിലുള്ളത്.
കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ നടപടിയുണ്ടാവണമെന്നും പകല്‍സമയം ഒ.പിയില്‍ കൂടുതല്‍ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്
കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ. പി ഉണ്ടെങ്കിലും കൃത്യമായി ഒന്നും തന്നെ പാലിക്കാറില്ല എന്നും പരാതി ഉയരുന്നുണ്ട്
ഉടൻതന്നെ പരിഹരിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ടീച്ചർ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
