Share this News

വടക്കഞ്ചേരി വല്ലപ്പുഴ സി.കെ.എം സ്വാദിക്ക് മുസ്ലിയാരുടെ പേരിൽ പട്ടാമ്പിയിൽ നിർമിക്കുന്ന സ്മാരക സൗധത്തിന്റെ ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതിനായി വടക്കഞ്ചേരി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വെൽവിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചു. റൈഞ്ച് പ്രസിഡൻറ് അബ്ദുറഹ്മാൻ സഅദി ഉദ്ഘാടനം ചെയ്തു.മംഗലം പാലം ഖത്തീബ് മുസ്തഫ റഹ്മാനി അധ്യക്ഷനായി.
സമസ്ത കേരള ജംഇയ്യ ത്തുൽ മുഅല്ലിമീൻ ജില്ലാ വർക്കിംഗ് സെക്രട്ടറി സി. എം സുനീർ മുസലിയാർ വിഷയാവതരണം നടത്തി. ചെയർമാൻ അബ്ദുൽസലാം മുസ്ലിയാർ,
ജനറൽ സെക്രട്ടറി മുഹമ്മദ് ഇൽയാസ അൻവരി,
ജോ. സെക്രട്ടറി ഹംസ സഖാഫി സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News