
സാമൂഹ്യ നീതിവകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്‍, വയോമിത്രം യൂണിറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം സംഘടിപ്പിച്ചു. ഒറ്റപ്പാലം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ജാനകീദേവി അധ്യക്ഷയായി. ഒറ്റപ്പാലം സബ്കലക്ടര്‍ ഡി. ധര്‍മ്മലശ്രീ വയോജന സംരക്ഷണ സന്ദേശ ബോധവത്ക്കരണ റാലി ഉദ്ഘാടനം ചെയ്തു.

ഒറ്റപ്പാലം നഗരസഭ വൈസ് ചെയര്‍മാന്‍ .കെ.രാജേഷ് വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷെരീഫ് ഷൂജ, കെ.എസ്.എസ്.എം .ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍, നഗരസഭാ കൗണ്‍സിലര്‍ സുനീറ മുജീബ്, ആര്‍.എസ.സ്വപ്ന, ഡോ.ആദേല്‍ സയിം എന്നിവര്‍ പങ്കെടുത്തു.



ഒറ്റപ്പാലം,ചെര്‍പ്പുളശ്ശേരി,പാലക്കാട് എന്നിവടങ്ങിയിലായി പൗരന്മാര്‍ നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തെരുവ് നാടകം, പൊതു സമ്മേളനം, ബോധവത്ക്കരണ റാലി എന്നിവ സംഘടിപ്പിച്ചു. ബോധവത്ക്കരണ റാലിയിലും പരിപാടികളിലും ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജ്, സി.സി.എസ്.ടി കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ്, പാലക്കാട് മേഴ്സി കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ ചൊല്ലി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


