Share this News


കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്കു നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. മംഗലംഡാമിന് സമീപമാണ് സംഭവം. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവച്ചത്.
കാല്‍മുട്ടിനു പരുക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News