പോത്തുണ്ടി കാഡ കനാലിലൂടെ പാടങ്ങളിലേക്ക് മാലിന്യമെത്തുന്നു

Share this News


മേലാർകോട് പോത്തുണ്ടി കാഡ കനാലിലൂടെ ഒഴുകി എത്തുന്ന മാലിന്യം പാടങ്ങളിലേക്കെത്തുന്നത് കർഷകനെ ദുരിതത്തിലാക്കുന്നു. ചേരാമംഗലം നാപ്ലൻപൊറ്റ പ്രഭുവിന്റെ ചീനിക്കോട് തെരുവിനു സമീപത്തെ ഒരേക്കർ പാടത്താണ് വൻ തോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുകി എത്തുന്നത്. പോത്തുണ്ടി പ്രധാന കനാലിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ചീനിക്കോട് തെരുവിൽ കാഡ കനാൽ നിർമിച്ചിരി ക്കുന്നത്. പലരും പ്ലാസ്റ്റ‌ിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാഡ കനാലിലാണ് തള്ളുന്നത്. മഴയിൽ കനാലിലൂടെ ഒഴുകി വരുന്ന വെള്ളത്തിലൂടെ ഇവയെല്ലാം പാടങ്ങളിലേക്കാണ് എത്തുന്നത്. കുപ്പിച്ചില്ലും വസ്ത്രങ്ങളും വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. മാലിന്യങ്ങൾ പാടങ്ങളിലേക്കെത്താതിരിക്കാൻ കനാലിൽ ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ചെങ്കിലും സാമൂഹിക വിരുദ്ധർ ഇത് നശിപ്പിച്ചു. ഇതോടെ മാലിന്യങ്ങൾ വീണ്ടും പാടങ്ങളിലേക്കെത്തിത്തുടങ്ങി. പാടങ്ങളിൽ പണിക്കെത്തുന്ന തൊഴിലാളികൾക്കും ഇവ ഭീഷണിയാകുന്നു. ദിനംപ്രതി മാലിന്യങ്ങൾ പാടങ്ങളിൽ നിന്ന് പെറുക്കി മാറ്റേണ്ട അവസ്‌ഥയിലാണ് കർഷകൻ. കനാലിൽ നിന്നും പാടങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. ഇതിനു തൊട്ടടുത്താണ് മലമ്പുഴ കനാൽ സ്‌ഥിതി ചെയ്യുന്നത്. ഈ മാലിന്യങ്ങൾ മലമ്പുഴ കനാലിൽ എത്താനും സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു. അങ്ങനെ
മേലാർകോട് ചീനിക്കോട് തെരുവിലേക്കുള്ള പോത്തുണ്ടി കാഡ കനാലിലൂടെ ഒഴുകി എത്തുന്ന മാലിന്യം പാടങ്ങളിലെത്താതിരിക്കാൻ കർഷകൻ പെറുക്കി മാറ്റുന്നു.

വന്നാൽ കൂടുതൽ കർഷകർകരെ ഇത് ബുദ്ധിമുട്ടിലാക്കും. മാലിന്യങ്ങൾ കനാലിൽ തള്ളാതിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. മാലിന്യം തള്ളുന്നവന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് തടയാതിരുന്നാൽ ഇവിടം മാലിന്യക്കൂമ്പാരമാകുമെന്നും കർഷകർ പറയുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കലക്‌ടർക്കും കർഷകർ പരാതി നൽകിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!