കാവശ്ശേരി പഞ്ചായത്തിൽ മുട്ടാളക്കലിൽ പ്ലാസ്‌റ്റിക് മാലിന്യം വേർതിരിക്കാൻ പുതിയ പ്ലാൻ്റ് ഒരുങ്ങി

Share this News



പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിക്കുന്നതിന് കാവശ്ശേരി പഞ്ചായത്തിൽ പുതിയ ഒരു യൂണിറ്റ് കൂടി തുടങ്ങും പഞ്ചായത്ത് 13-ാം വാർഡ് മുട്ടാളക്കലിലാണ് യൂണിറ്റ് തുറക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് 50 സെൻ്റ് സ്‌ഥലം വാങ്ങിയാണ് ആധുനിക സൗകര്യത്തോടു കൂ ടിയുള്ള പ്ലാൻ്റ് തുറക്കുന്നത്. കെട്ടിട നിർമാണം പൂർത്തിയായി. വൈകാതെ ഇത് തുറന്നു കൊടക്കും.
പഞ്ചായത്തിലെ 17 വാർഡുകളിലെയും പ്ലാസ്റ്റിക് ശേഖരിച്ച് വേർതിരിക്കുന്നത് തെന്നിലാപുരത്തെ യൂണിറ്റിലാണ്. ഇവിടെ വേർതിരിച്ച് ചാക്കിലാക്കി വയ്ക്കാൻ ചിലപ്പോൾ സ്‌ഥലം തികയാതെ വരുന്നു. ഈ സമയം പാതയരികിൽ അടുക്കി വയ്ക്കാറുണ്ട്. ഇതിനെതിരെ സമീപമുള്ള വീട്ടുകാർ പ്രതിഷേധം അറിയിച്ചി രുന്നു. വാർഡുകളിലെ പ്ലാസ്‌റ്റി ക്കിൻ്റെ ബാഹുല്യം മൂലമാണ് പുതിയ യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചത്. പുതിയ യൂണിറ്റ് കൂടി തു റക്കുമ്പോൾ പഞ്ചായത്തിലെ മുഴുവൻ പ്ലാസ്‌റ്റിക്കും ശേഖരിച്ച് വേർതിരിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അധ്യക്ഷൻ സി.രമേ ഷ്‌കുമാർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!