കല്ലടിക്കോട് വാഹനാപകടം; കാർ ഓടിച്ച അധ്യാപികയ്ക്ക് എതിരെ കേസ്

Share this News


ദേശീയപാത കല്ലടിക്കോട് മേലെചുങ്കത്തുണ്ടായ വാഹനാപകടത്തിൽ കാർ ഓടിച്ച അധ്യാപികയ്ക്കെതിരെ കല്ലടിക്കോട് പൊലീസ് കേസെടുത്തു. കല്ലടിക്കോട് മേലേപ്പയ്യാനി സ്വദേശി രജനിക്ക് (50) എതിരെയാണ് അശ്രദ്ധമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തത്. ദേശീയപാതയിലേക്കു പ്രവേശിക്കുമ്പോൾ വാഹനം നിർത്തി ശ്രദ്ധിച്ചു പോകാത്തതും വലതു വശത്തു നിന്നു മറ്റൊരു വാഹനം മുന്നിലൂടെ പോകുമ്പോൾ കാർ നിർത്താതെ അമിതവേഗത്തിൽ ഇടിച്ചതുമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിഭ്രമിച്ച് അതിവേഗത്തിൽ വാഹനം റോഡിന് കുറുകെ പോയി എതിരെയുള്ള മരത്തിൽ ഇടിച്ചാണു നിന്നത്. കാറിൻ്റെ മുന്നിലൂടെ കടന്ന ബൈക്കിൻ്റെ പിൻചക്രത്തിലാണ് കാർ ഇടിച്ചത് എന്നും പൊലീസ് പറഞ്ഞു. കേസെടുത്ത ശേഷം രജനിയെ ജാമ്യത്തിൽ വിട്ടയച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!