കണ്ണമ്പ്ര വിസാർഡ് ഫുട്ബോൾ അക്കാദമിയിലെ വിശ്വൽ ജില്ല ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി

Share this News

കണ്ണമ്പ്ര വിസാർഡ് ഫുട്ബോൾ അക്കാദമിയിലെ വിശ്വൽ ജില്ല ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൽ കഴിഞ്ഞ കുറച്ചു വർഷമായി  കുട്ടികൾക്ക് പരിശീലനം നൽകിവരുന്ന വിസാർഡ് ഫുട്ബോൾ അക്കാദമിയിൽ രണ്ട് വർഷത്തെ പരിശീലനത്തിന് ശേഷം  തൃശ്ശൂർ എഫ് സി കേരളയുടെ സെലക്ഷൻ ട്രയൽസിൽ  പങ്കെടുപ്പിക്കുകയും എഫ്സി കേരളയിൽ സെലക്ഷൻ ലഭിക്കുകയും തുടർന്ന് എഫ് സി കേരള ടീമിനായി ഒട്ടനവധി  മത്സരങ്ങൾ കളിക്കുകയും തുടർന്ന് മുത്തൂറ്റ് എഫ് സിക്കു വേണ്ടി ഐ ലീഗ് മത്സരം കളിക്കുകയും ചെയ്തു വീണ്ടും വിസാർഡ്  ഫുട്ബോൾ അക്കാദമിയിൽ തിരിച്ചെത്തുകയും മൂന്നുമാസത്തെ കഠിന പരിശീലനത്തിന് ഒടുവിൽ പാലക്കാട് വെച്ച് നടന്ന ജൂനിയർ ബോയ്സ് ഇന്റർ ഡിസ്റ്റിക് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് പാലക്കാട് ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കുകയും പാലക്കാട് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു  ഇരുപതാം തീയതി തൊടുപുഴയിൽ വച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ പാലക്കാട് ജില്ലയും പത്തനംതിട്ട ജില്ലയും തമ്മിലുള്ള  മത്സരത്തോടെ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കും  സെന്റ് ജോൺസ് ഹൈസ്കൂൾ എളനാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്   വിശ്വൽ സ്കൂളിൽ വെച്ച് നടന്ന  യാത്രയയപ്പ് ചടങ്ങിൽ  സെന്റ് ജോൺ ഹൈസ്കൂൾ പ്രധാന അധ്യാപിക മോളി ടി സെബാസ്റ്റ്യൻ അനുമോദിക്കുകയും ചെയ്തു.ചടങ്ങിൽ ഒരുപാട് കഴിവുള്ള കുട്ടിയാണ് വിശ്വൽ എന്നും ഒമ്പതാം വയസ്സിൽ അക്കാദമിയിൽ എത്തിയതാണെന്നും കഠിന പ്രയത്നത്തിലൂടെ ചുരുങ്ങിയ നാലു വർഷം കൊണ്ട് ഒട്ടനവധി വിജയങ്ങൾ കൈവരിക്കാൻ അവന് സാധിച്ചു എന്നും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ അവന് കഴിയട്ടെ എന്നും വിസാർഡ്  ഫുട്ബോൾ അക്കാദമി ഫൗണ്ടർ   പി എച്ച് നിഷാദ്  ആശംസിക്കുകയും ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!