സിപിഐ എം ൻ്റെയും, ഡിവൈഎഫ് ഐയുടെയും പ്രചരണ ബോർഡുകളും, കൊടിമരവും നശിപ്പിച്ചു

Share this News

സിപി ഐ എം ൻ്റെയും, ഡിവൈഎഫ് ഐയുടെയും പ്രചരണ ബോർഡുകളും, കൊടിമരവും നശിപ്പിച്ചു.വടക്കഞ്ചേരി പാളയത്ത് സ്ഥാപിച്ച കൊടിമരങ്ങളാണ് നശിപ്പിച്ചത്.ഇരുമ്പിൻ്റെ കൊടിമരങ്ങളും, സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്  സി പി ഐ എം വടക്കഞ്ചേരി ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ പൊലീസിൽ പരാതി നല്കി. സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി.സി പി ഐ എം ഏരിയ സെക്രട്ടറി ടി കണ്ണൻ ഉദ്ഘാടനം ചെയ്തു. രമ ജയൻ അധ്യക്ഷയായി.സി തമ്പു,കെ പ്രഭാകരൻ, ആൻ്റണി എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!