Share this News

മംഗലംഡാം ഒലിങ്കടവ് പൈതല മോളത്ത് വീട്ടിൽ പൗലോസ് (60) ആണ് മരിച്ചത്. ഇന്ന് (25-06-2025, ബുധൻ) പകൽ 11 മണിയോടെ ആണ് സംഭവം.
ഇരട്ടക്കുളം അസീസിയ ആശുപത്രിക്ക് മുൻവശത്ത് വച്ചാണ് അപകടം ഉണ്ടായത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന പൗലോസിന്റെ മോപ്പഡ് വാഹനം ഗതാഗത ക്രമീകരണത്തിനായി വെച്ചിരിക്കുന്ന ബാരിക്കേഡിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയത്ത് ഇതേ ദിശയിൽ വന്ന ടാങ്കർ ലോറി പൗലോസിന്റെ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. മൃതദേഹം അസീസിയ ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: ആലീസ്.
മക്കൾ: പോൻസി, ടിൻസി.
മരുമക്കൾ: നോബിൾ, മനോജ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News