
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതക്കാലിൽ ഇടിച്ച് പാലക്കാട് ചിറ്റൂർ ദേവാങ്കപുരം സൂര്യഗായത്രി വീട്ടിൽ ജ്യോതിരാദിത്യ (20 ) മരിച്ചു. ബന്ധു സജിൻ ശശിധരന് (44) പരുക്കേറ്റു. ദേശീയപാതയിൽ എളവൂർ കവല കയറ്റത്തിൽ ഇന്നലെ രാവിലെ 8നായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതക്കാലിൽ ഇടിക്കുകയായിരുന്നു. റോഡിൽ ടാറിങ് ഉരുണ്ടുകൂടി രൂപപ്പെട്ട മുഴയിൽ കയറിയാണു ബൈക്ക് നിയന്ത്രണം വിട്ടതെന്നു കരുതുന്നു. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജ്യോതിരാദിത്യ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ സജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജിന്റെ പരുക്ക് ഗുരുതരമല്ല.
മറൈൻ എൻജിനീയറിങ് പൂർത്തിയാക്കിയ ജ്യോതിരാദിത്യ മർച്ചന്റ് നേവിയിൽ കൂടിക്കാഴ്ചയ്ക്കായി അമ്മാവൻ സജിനൊപ്പം രവിപുരത്തേക്ക് പോവുകയായിരുന്നു. കാറിൽ പോയാൽ ഗതാഗതക്കുരുക്കിൽ അകപ്പെടും എന്നതിനാലാണു ബൈക്കിൽ പോകാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സജിൻ നേവി ഉദ്യോഗസ്ഥനാണ്. ജ്യോതിരാദിത്യ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
പിതാവ്: ജയശേഖർ (ലേറ്റ്). അമ്മ: സന്ധ്യ. സഹോദരി: സൂര്യനയന. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് പുഴ പാലം ശോകശാന്തിവനം ശ്മശാനത്തിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
