

മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ വലിയ കിടങ്ങുകളായി മാറിയ കുഴികള്‍ തത്കാലം മൂടി. ഇന്നലെ ഉച്ചയ്ക്ക് മഴമാറിനിന്ന സമയത്തായിരുന്നു മെറ്റല്‍ മിശ്രിതം ഉപയോഗിച്ചുള്ള കുഴിമൂടല്‍ ചടങ്ങ് നടന്നത്.ഇന്നലെ പകല്‍ മഴശല്യമില്ലാതിരുന്നതിനാല്‍ മൂടിയ കുഴികള്‍ക്ക് ഏതാനും ദിവസത്തെ ആയുസുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
മംഗലം പാലത്തിനടുത്ത് ബൈപാസ് ജംഗ്ഷനിലും ഹീറോ ഷോറൂമിനുമുന്നിലും വള്ളിയോട് തേവർകാട് കണ്‍വൻഷൻ സെന്‍ററിനു മുന്നിലുമായിരുന്നു അപായകരമായ കുഴികളുണ്ടായിരുന്നത്
മറ്റു ഭാഗങ്ങളിലും നിറയെ കുഴികളുണ്ടെങ്കിലും കിടങ്ങുകളായിട്ടില്ല. വാഹനങ്ങള്‍ക്ക് ഇറങ്ങിക്കയറി പോകാവുന്ന കുഴികളാണ് അവിടെയെല്ലാം.
മഴ വിട്ടുനിന്നാല്‍ ടാർ ഉപയോഗിച്ച് ഓട്ടയടക്കല്‍ നടത്തുമെന്നാണു അധികൃതർ പറയുന്നത്.
കേന്ദ്രസർക്കാരിന്‍റെ ഭാരത്‌മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നാലുവരിയായി നവീകരണത്തിന് പദ്ധതിയുള്ളതിനാല്‍ താത്കാലികമായ ഓട്ടയടക്കലല്ലാതെ നല്ല രീതിയിലുള്ള ടാറിംഗുണ്ടാകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
