
വടക്കഞ്ചേരി പുഴക്കലിടം സേവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2024 -25 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കുടുംബാംഗമായ കെ. പി ജയശ്രിയുടെ പ്രാർത്ഥനയോടുകൂടി ചടങ്ങിന് തുടക്കം കുറിച്ചു. ചടങ്ങിന് പുഴക്കലിടം സേവനസമാജം പ്രസിഡൻ്റ് വി പി പങ്കുഅച്ചൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനവും സമ്മാനദാനവും സി .എ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ .എം രൺധീർ നിർവഹിച്ചു. പുഴക്കലിടം സേവന സമാജം സെക്രട്ടറി പി കെ ജയകുമാർ മാസ്റ്റർ യോഗത്തിന് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സി മുത്തു , കെ.പി കേലുകുട്ടി മേനോൻ, കെ പി സേതുമാധവൻ [രക്ഷാധികാരികൾ ,സേവന സമാജം] പി.കെ ജയകുമാർ , പി.കെ നന്ദകുമാർ [ വൈസ് പ്രസിഡൻ്റുമാർ , സേവന സമാജം ] സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായ കെ .പി ഗോവിന്ദൻ, വി. പി ഉണ്ണികൃഷ്ണൻ, പി.കെ സൂര്യനാരായണൻ, പി. റ്റി അഞ്ജന ടീച്ചർ, പി കെ നാരായണൻകുട്ടി എന്നിവർ ആശംസകൾ രേഖപ്പെടുത്തി. പ്രശസ്ത മജീഷ്യൻ ശ്രീ പ്രേംദാസിന്റെ മാജിക് ഷോ ചടങ്ങിൻ്റെ മാറ്റുകൂട്ടി. പുഴക്കലിടം സേവന സമാജം ജോ: സെക്രട്ടറി പി.റ്റി ഗോപിനാഥൻ വേദിയിൽ നന്ദി പ്രകാശിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
