ആലത്തൂർ കാവശ്ശേരി മൂപ്പുപറമ്പ് അങ്കണവാടിയിൽ നവജാതശിശു പരിപാലനത്തെകുറിച്ചുള്ള ക്ലാസ്സ് സംഘടിപ്പിച്ചു

Share this News



ആലത്തൂർ ICDS പ്രൊജക്ടിനു കീഴിൽ പ്രവർത്തിക്കുന്ന കാവശ്ശേരി പഞ്ചായത്തിലെ CN0:55 മൂപ്പുപറമ്പ് അങ്കണവാടിയിൽ നവജാത ശിശുപരിപാലനത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ഹെൽപർ ജ്യോതി പരിപാടിയിൽ പങ്കെടുത്തവർക്ക് സ്വാഗതം പറഞ്ഞു. അമ്പിളി സിസ്റ്റർ വിഷയത്തെ കുറിച്ച് വിശദമായി  ക്ലാസ് എടുത്തു. ക്ലാസിനു ശേഷം ക്വിസ് പരിപാടി നടത്തുകയും പങ്കെടുത്തവർക്ക് മധുരപലഹാരം നൽകുകയും ഫോട്ടോ എടുക്കുകയും ചെയ്തു. കൂടാതെ പോഷൻ ട്രാക്കറിൽ അന്ന പ്രാസൻ ദിവസ് ആയി രേഖപ്പെടുത്തുകയും ചെയ്തു. ആശാവർക്കർ പുഷ്പ നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!