Share this News

ആലത്തൂർ പഞ്ചായത്ത് പരിധിയിൽപെട്ട 16 വാർഡുകളിലെയും ഗ്രാമീണ റോഡുകളിൽ കുഴികളാണെന്നും ഇതിനു ശാശ്വത പരിഹാരം കാണണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

താലൂക്ക് ആസ്ഥാനത്തെ കോർട്ട് റോഡും ലിങ്ക് റോഡും ബസ് സ്റ്റാൻഡിൻ്റെ മുൻവശവും കേടുപാട് സംഭവിച്ചിരിക്കുകയാണ് രാത്രികാലങ്ങളിൽ റോഡുകളിൽ കൂടി ഇരുചക്രവാഹനവും രോഗികളെ കൊണ്ടുപോകാനും പറ്റാത്ത സാഹചര്യവും നില നിൽക്കുകയാണ്.
റോഡുകൾ ഉടൻ തന്നെ നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും കമ്മിറ്റി പറഞ്ഞു. എ. ഹാരിസ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി, ഷാഹിദ് ആലത്തൂർ, ജയൻ, വരുൺ പ്രസാദ്, ഷെരീഫ്, ജാഫർ പൊട്ടിമട, എ.അലാവുദ്ദീൻ, വിനോദ്. സെയ്തുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News