
വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കിഴക്കഞ്ചേരി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ അയ്യായിരം വിത്തുണ്ടകൾ നിക്ഷേപിച്ചു. വന്യജീവികളുടെ കാടിറങ്ങി വരുന്നത് മൂലും മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്നു.വനപ്രദേശത്തോട് ചേർന്ന പ്രദേശത്ത് മാത്രമല്ല മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥിതിയാണുള്ളത് .പാലക്കുഴി റോഡിൽ പുല്ലംപരുതയിൽ നടന്ന ചടങ്ങിൽ കെ. ഡി.പ്രസേനൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ പോപ്പി ജോൺ അധ്യക്ഷത വഹിച്ചു. പീച്ചി വൈൽഡ് ലൈഫ് വാർഡൻ എം.കെ.രഞ്ജിത്ത് മുഖ്യാതിഥിയായി. പാലക്കുഴി സെൻ്റ് തോമസ് പള്ളി വികാരി ഫാ.ജസ്റ്റിൻ കോലംങ്കണി, വചനഗിരി സെൻ്റ് ജോർജ് പള്ളി വികാരി ഫാ. ഹെൽബിൻ മാമ്പിള്ളിൽ, പാലക്കുഴി പ്രതിഭ വായനശാല പ്രസിഡൻ്റ് ജോസ് ഊന്നുപാലം, ചാർളി മാത്യു, ഒളകര ഫോറസ്റ്റ് സ്റ്റേഷൻ ഡെ. റെയ്ഞ്ച് ഓഫിസർ യു.സജീവ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൽ.ലിൻ്റോ എന്നിവർ പ്രസംഗിച്ചു. മാവ്, പ്ലാവ്, ആഞ്ഞിലി, ഞാവൽ, കശുമാവ് തുടങ്ങിയവയുടെ വിത്തുകളാണ് മണ്ണിൽ പൊതിഞ്ഞ് ചെറിയ ഉണ്ടകളാക്കി ഉൾവനത്തിൽ നിക്ഷേപിച്ചത്. പാലക്കുഴി,വചനഗിരി ഇടവകാംഗങ്ങളും മമ്പാട് സ്കൂൾ കുട്ടികൾ, കർഷകർ, പാലക്കുഴിയിലെ പ്രതിഭാ വായനശാല അംഗങ്ങൾ തുടങ്ങിയവരാണ് വിത്തുണ്ടകൾ തയ്യാറാക്കിയത്.പീച്ചി വനമേഖലയിൽ ഏകദേശം ഒരു ലക്ഷം വിത്തുണ്ടകൾ നിക്ഷേപിക്കാനാണ് പദ്ധതി


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
