
എലപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികളുടെയും അമ്മയുടെയും നില അതീവ ഗുരുതരം ‘
ഇവരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കുട്ടികൾ അടക്കം നാലുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്.
പാലക്കാട് പാലന ആശുപത്രിയിലെ നഴ്സായ എൽസിയുടെ കാറാണ് കത്തിയത്. വൈകിട്ട് ആശുപത്രിയിൽ നിന്ന് ജോലികഴിഞ്ഞ് എത്തിയ എൽസി ഇവരുടെ അമ്മയും മൂന്ന് മക്കളേയും കൂട്ടി കാറിൽ പുറത്തു പോകുന്നതിനുവേണ്ടി വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ കത്തുകയും ആയിരുന്നു. കാറിനകത്ത് ഉള്ളവർക്ക് പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അയൽവാസികൾ ഓടിയെത്തിയാണ് ഇവരെ പുറത്തിറക്കിയത്. അപ്പോഴേക്കും നാല് വയസ്സുകാരി എമിലീന മറിയ മാർട്ടിൻ, ആറു വയസ്സുള്ള ആൽഫ്രഡ് മാർട്ടിൻ എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവർക്ക് തൊണ്ണൂറ് ശതമാനത്തിൽ ഏറെ പൊള്ളലേറ്റതായാണ് വിവരം. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഹന ഉടമ എൽസിക്കും ഗുരുതരമായ പരുക്കുണ്ട് ഇവരെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റും. കാറിൽ കയറാത്തത് കൊണ്ട് എൽസിയുടെ അമ്മയ്ക്ക് പരിക്കില്ല. മൂത്ത മകൾക്കും സാരമായ പരിക്കേറ്റിട്ടില്ല.
55 ദിവസം മുൻപാണ് എൽസിയുടെ ഭർത്താവ് മരിച്ചത്. അതിനുശേഷം കഴിഞ്ഞ ദിവസം ആയിരുന്നു ഇവർ വീണ്ടും ജോലിക്ക് പോയി തുടങ്ങിയത്.
ദിവസങ്ങളായി ഉപയോഗിക്കാതെ നിർത്തിയിരുന്നതായിരുന്നു കാർ. ഷോർട്ട് സർക്യൂട്ട് ആവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മാരുതി കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചതും അപകടത്തിൻ്റെ വ്യാപ്തി കൂട്ടി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
