Share this News

കിഴക്കഞ്ചേരി പഞ്ചായത്തിലെ മഞ്ഞിലക്കുളമ്പ് – കണ്ണംകുളം റോഡിൽ പാതാളക്കുഴികൾ. കാൽനടയാത്ര പോലും പറ്റാത്ത രീതിയിൽ റോഡ് തകർന്നു കിടക്കുകയാണ്. മഴയിൽ പല ഭാഗത്തും റോഡ് തന്നെ ഒലിച്ചുപോയി. വാഹനങ്ങൾ പോകാൻ പറ്റാത്ത രീതിയിൽ റോഡിന്റെ പല ഭാഗവും ഇടിഞ്ഞു താഴ്ന്നു. ടാറിങ് പോലും ഇല്ലാത്ത അവസ്ഥയായി. കണ്ണംകുളം ഭാഗത്തു റോഡിൽ വലിയ ഗർത്തങ്ങളായി. വൻ കുഴിയിൽ വീണ് അപകടങ്ങൾ ദിവസേന നടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇവിടെയുള്ള വെള്ളച്ചാൽ മണ്ണു മൂടിയ നിലയിലാണ്. മണ്ണുമാന്തി യന്ത്രം റോഡിനു സമീപത്തെ പറമ്പിൽ കൊണ്ടുവന്നപ്പോൾ പറമ്പിലുള്ള മണ്ണ് ഒലിച്ചിറങ്ങി ചാലുകളിലൂടെ വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടു. ഇതോടെ റോഡിൽ ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. മഞ്ഞിലക്കുളമ്പ് അമ്പലം മുതലുള്ള ഭാഗം പലയിടങ്ങളും ടാറിങ് പൂർണമായും ഇല്ലാത്ത അവസ്‌ഥയാണുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News