കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ കമ്മിറ്റി യോഗവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു

Share this News



കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ കമ്മിററിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലും വിവിധ മത്സര പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. മണ്ണാർക്കാട് വെച്ച് നടന്ന ജില്ലാ കമ്മിറ്റി യോഗവും വിദ്യാർത്ഥികളെ ആദരിക്കലും കെയു ജെ ദേശീയ വൈസ് പ്രസിഡന്റ് ബഷീർ മാടാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. പ്രശോഭ് അദ്ധ്യക്ഷനായി. സംസ്ഥാന കോഡിനേറ്റർ ബെന്നി വർഗ്ഗീസ് , ജില്ലാ സെക്രട്ടറി കണക്കമ്പാറ ബാബു , കെ യു ജെ നേതാക്കളായ അജിത്ത് ഷോളയൂർ , മുഹമ്മദ് സലാം , എം.കെ.ഹരിദാസ് , രാഹുൽ വാണിയമ്പാറ , അബ്ദുൾ റഹ്മാൻ , എ.കെ.സുരേന്ദ്രൻ , അമീൻ മണ്ണാർക്കാട് , ഹിലാൽ മുഹമ്മദ് പി.എം എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2 

Share this News
error: Content is protected !!