

വഴിനടക്കാനാകാത്ത വിധം തകർന്നു കിടക്കുന്ന മംഗലംഡാം ടൗണിലെ 35 എന്ന പ്രദേശത്തെ റോഡ് റീടാറിംഗ് നടത്തും.ഇതിന്‍റെ ഭാഗമായി റോഡളന്ന് പ്രാരംഭ പ്രവൃത്തികള്‍ക്കു തുടക്കമായി.
മഴക്കാലത്തുതന്നെ റോഡ് ബലപ്പെടുത്തുന്ന പണികള്‍ നടക്കും. മംഗലംഡാം ഉദ്യാനത്തിലേക്കുള്ള പ്രവേശകവാടത്തിനോടു ചേർന്നുള്ള ഇടുങ്ങിയ വഴിയിലൂടെ തുടങ്ങുന്നതാണ് 35 ലേക്കുള്ള റോഡ്.
എഴുപതോളം വീടുകളുണ്ട് ഈ പ്രദേശത്ത്. ഇറിഗേഷൻ വകുപ്പിനു കീഴിലുള്ളതാണ് ഈ റോഡ്. വർഷങ്ങള്‍ക്കുമുമ്പ് ഇതു ടാർ റോഡായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ടാറിംഗിന്‍റെ ശേഷിപ്പുകള്‍ മാത്രമേ റോഡില്‍ പലയിടത്തുമുള്ളു. മംഗലംഡാം കമ്മീഷൻ ചെയ്തത് മുതല്‍ 70 വർഷത്തോളമായി പ്രദേശത്തേക്കുള്ള വഴിയും ഇതാണ്. സിസ്റ്റേഴ്സിന്‍റെ കോണ്‍വന്‍റ് ഉള്‍പ്പെടെ തിങ്ങിനിറഞ്ഞ് വീടുകളുണ്ട് 35 പ്രദേശത്ത്.
വീടുകള്‍ക്കു മുന്നിലുള്ള ഇറിഗേഷൻ ഭൂപ്രദേശങ്ങള്‍ പൊന്തക്കാടായി കിടക്കുന്നതിനാല്‍ പ്രദേശം മുഴുവൻ പന്നിക്കൂട്ടങ്ങള്‍ കൈയടക്കിയ നിലയിലാണിപ്പോള്‍. ആളുകള്‍ മാലിന്യം തള്ളുന്നതും പഴയകാലത്ത് പൂന്തോട്ടങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളിലാണ്. അപകട ഭീഷണിയായി നില്‍ക്കുന്ന വഴിയിലെ വൻമരങ്ങള്‍ മുറിച്ചുമാറ്റി ഭീതിയില്ലാതെ നടന്നു പോകാൻ സൗകര്യമുണ്ടാക്കണമെന്നും 35 ലെ വീട്ടുകാർ ആവശ്യപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
