Share this News

കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അങ്കണവാടികള്‍ക്ക് ഗ്യാസ് സ്റ്റൗ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ നിര്‍വഹിച്ചു.2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 അങ്കണവാടികള്‍ക്കാണ് ഗ്യാസ് സ്റ്റൗ നല്‍കിയത്. അലമാര, മേശ, വാട്ടര്‍ടാങ്ക് എന്നിവ പിന്നീട് വിതരണം ചെയ്യും.
കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി കൃഷ്ണന്‍കുട്ടി, മെമ്പര്‍മാരായ മറിയക്കുട്ടി, സുനിത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബെനിത അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News